ചിലർ തമ്മിൽ കൂടിയാൽ ‘ഫ്രണ്ട്ഷിപ് ’ പൂത്തുലയുമെന്നാണ് സൂര്യരാശി പറയുന്നത്. ചിലർ തമ്മിൽ നേരേ കാണുമ്പോഴേ ‘സംഘട്ടനം’ എന്ന ടൈറ്റിൽ തെളിയും. ചേരുന്ന സൗഹൃദരാശികൾ ഏതൊക്കെയെന്ന് നോക്കിയാലോ?
ജാതകോം നോക്കി ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാനോ!!
നോ വേ......എന്നാണോ? എങ്കിൽ പിന്നെ, എന്നാലും അവളെന്നെ ‘തേച്ചിട്ട്’ പോയല്ലൊ എന്ന് പറഞ്ഞ് കരയാൻ തയാറായിക്കോ. അല്ലെങ്കിലും ഒരിക്കലും പൊളിയില്ല എന്ന് വിശ്വസിച്ചിരുന്ന എത്ര സൗഹൃദങ്ങളാണു ബ്രേക്ക് അപ് ആയി പണ്ടാരടങ്ങീട്ടുള്ളത്!!
അപ്പൊ ടൈം കളഞ്ഞ്, റിസ്ക് എടുത്ത്, ഇമോഷനൽ ‘ചുമടുകൾ’ ഏറ്റുവാങ്ങണൊ, അതോ സൺസൈൻ നോക്കി േസഫായി കൂട്ട് കൂടണോ?. ഇനി അതാലോചിച്ച് തല പുകയ്ക്കേണ്ട. നൈസായിട്ട് നിങ്ങളും നിങ്ങളുടെ ആ സ്പെഷൽ ഫ്രണ്ടും തമ്മിലുള്ള സൺസൈൻ പൊരുത്തം അറിയണം എന്നുണ്ടെങ്കിൽ തുടർന്ന് വായിക്കൂ. ആദ്യം നിങ്ങളുടെ സൂര്യരാശിയൊന്ന് നോക്കൂ. അപ്പോൾ അറിയാം ആരാണ് നിങ്ങളുടെ ‘സ്റ്റാർ ഫ്രണ്ട്സ്’ എന്ന്. ഓരോ രാശിക്കാരുടെയും സ്വഭാവം ഓരോ തരമാണ്. കൂട്ടത്തിൽ അതും ഒന്നറിഞ്ഞിരിക്കാം അല്ലേ?
ഏരീസ് (മാർച്ച് 22 – ഏപ്രിൽ 20)
ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ, കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുക മാത്രമല്ല പുതിയതായൊരു തൊഴുത്തു വരെ ഉണ്ടാക്കി കളയുന്നവരാണിവർ. ധൈര്യോം അഭിമാനോം ഒക്കെ ബഡ്ഡീസിനിത്തിരി കൂടുതലാണ്. ‘നേരെ വാ...നേരെ പോ’ അതാണ് ഇവരുടെ സ്റ്റൈൽ. ഏരീസിനെ വിഴ്ത്തണമെങ്കിൽ ഇപ്പൊ എന്നാ ചെയ്യും എന്നാണോ? വെറൈറ്റി ഓഫർ ചെയ്യുക. ഇന്ന് വൈകിട്ട് സിനിമയ്ക്ക് പോയാൽ നാളെ ലൈബ്രറി. മറ്റന്നാൾ ബീച്ച്. പിന്നെ, ഒന്ന് സൂക്ഷിച്ചോ... ഈ ബഡ്ഡീസ് ഇച്ചിരി സെൽഫിഷാണ്. എന്നാലും എളുപ്പത്തിൽ കൂട്ടാകും. കൂട്ടായാൽ വിശ്വസ്തരും ആയിരിക്കും. ടോറസ്, ജമിനി, ലിബ്ര, സാജിറ്റേറിയൻ, അക്വേറിയസ്, പീസസ് എന്നിവരാകും ഇവരുടെ സുഹൃത്തുക്കളിലേറെയും. രണ്ട് മുട്ടനാടുകൾ കണ്ടു മുട്ടിയാൽ കൂറ്റനിടി തന്നെ പ്രതീക്ഷിക്കാം.എ ന്നാൽ അടിച്ച് പിരിയുന്നതിന് പകരം അടി ‘കത്തിയടി’യായി മാറി സൗഹൃദം പുഷ്പിക്കാനും ഇടയുണ്ട്. ലിയോയുമായി ഈഗോ ക്ലാഷസും കാൻസറുമായി അണ്ടർസ്റ്റാൻഡിങ് പ്രോബ്ലംസും ഉണ്ടാകാ ൻ ഇടയുണ്ട്.
ടോറസ് (ഏപ്രിൽ 21– മെയ് 21)
’’എടാ, എനിക്ക് നിന്നെ കാണണം. ഐ വിൽ ബി ദേർ ഇൻ ടെൻ മിനിറ്റ്സ്. നീ വന്നേ പറ്റൂ’’ ഇങ്ങനെ പറഞ്ഞ പഹയൻ വന്നത് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണേലോ? അതും നട്ടുച്ചയ്ക്ക്, പൊരിവെയിലിൽ നിങ്ങൾ കാത്തുനിൽക്കുമ്പോൾ...!!!
ഒരു അട്ടഹാസം, പൊട്ടിത്തെറി...ഒന്നും ഇ ല്ലേലും പളളയ്ക്ക് കയറുന്ന ഒരു പഞ്ച് ഡയലോഗ്. ഇതൊക്കെ സംഭവിക്കാനിടയുണ്ട്, അല്ലേ? പക്ഷേ, മറിച്ചാണെങ്കിൽ ഉറപ്പിച്ചോ കാത്തിരുന്നത് ടോറസ് ഫ്രണ്ട് ആണെന്ന്.
സ്നേഹിച്ചാൽ എന്തും പൊറുക്കുന്നവരാണ് ടോറസ് രാശിക്കാർ. സ്വയം തിരിച്ചറിവൊക്കെയുള്ള കൂട്ടരാണ്. ഇച്ചിരി പരീക്ഷണ നീരീക്ഷണങ്ങൾക്ക് ശേഷമേ ഇവരുടെ മനസ്സിലേക്ക് എൻട്രി കിട്ടൂ. പണി പാളുന്നത് എവിടെയാന്നു വച്ചാൽ ഹമ്മോ.. പൊസസ്സീവ്നെസ്സ്!! അതിത്തിരി ഓവറാണ്. ഇത്രേം ഒക്കെ സ്നേഹം തരുമ്പോൾ അതങ്ങ് സഹിക്കുന്നേലും തെറ്റില്ല. ടോറസും ടോറസും കഴിഞ്ഞാൽ ടോറസും സ്കോർപിയോയുമാണ് സോൾ മേറ്റ്സ്. ഈ കഥയിൽ ജമിനിയും സാജി റ്റേറിയൻസും മാത്രമേ വില്ലൻമാരായുള്ളൂ.
ജമിനി ( മേയ് 22 – ജുൺ 21)
ബുദ്ധിപരമായ നീക്കങ്ങളിലൂടെ മാത്രമേ ജമിനിയെ കീഴടക്കാനാകൂ. ആവശ്യത്തിന് ബുദ്ധിയില്ലേൽ ആ പരിപാടിക്ക് പോകാതിരിക്കുന്നതാണ് നല്ലത്. പുതിയ എന്തു കാര്യവും ഒന്നു ടെസ്റ്റ് ചെയ്ത് നോക്കിയില്ലേൽ എന്തോ അപരാധം ചെയ്തത് പോലെയാണ് ഇവർക്ക്. പിരിപിരുപ്പിന്റെ ഉസ്താദുമാരാണിവ ർ. കൂട്ടത്തിൽ കൂടാത്തവരെ ബഹുമാനിച്ച് മാറ്റി നിർത്താനും ഇവർക്ക് കഴിവുണ്ട്. എക്സ്പീരിയൻസാണ് ഇവരുടെ ഉപദേശങ്ങളിൽ അധികവും. ചുമ്മാ ‘ലാത്തിയടിച്ച്’ ആളെ വീഴ്ത്താനും ഇവർക്ക് കഴിയും.
സാജിറ്റേറിയൻസിനോളം ജമിനിയെ മനസ്സിലാക്കാൻ മ റ്റാർക്കും കഴിയില്ല. ഏരീസ്, ലിയോ, ലിബ്ര, അക്വേറിയസ്,പീസസ് എന്നിവരാകും സൗഹൃദങ്ങളിലധികവും. കൊടുത്തും കൊണ്ടും മാത്രമേ സ്കോർപിയോ, വിർഗോ, കാൻസർ, കാപ്രികോൺ എന്നിവരുമായി ഇവർ കൂട്ട് കൂടൂ.
കാൻസർ ( ജൂൺ 22– ജൂലൈ 21)
എന്തു സഹായോം ചെയ്യാം ആവശ്യമാണേൽ.. ബട്ട് കൂട്ടു കൂടാൻ മാത്രം പറയരുത്. ഇതാണു കാൻസർ. ആരേലും വന്നു കാലു പിടിച്ചാൽ ഒരു കൈ നോക്കും, അത്ര തന്നെ. ആവശ്യത്തിനു രഹസ്യങ്ങളൊക്കെയുള്ള പാർട്ടീസാണിവർ. എല്ലാരുടേം സങ്കടോം പരാതീം ഏറ്റെടുത്ത്, വേണ്ടത് വേണ്ട പോലെ കൊടുക്കുന്നവർ. ഒരിക്കൽ പണി പാളിയാ പിന്നെ, ചത്തുകിടന്നാൽ പോലും ഈ പാർട്ടീസ് മൈൻഡാക്കൂല്ല. കാൻസർ രാശിക്കാർ ഒരു കല്ലിൽ രണ്ടുതവണ തട്ടിവീഴൂല്ലാന്ന് ചുരുക്കം. ഏരീസ്, സാജിറ്റേറിയൻസ്, അക്വേറിയസ് എന്നിവരെ ഒഴിവാക്കി ആ രോട് കൂട്ടു കൂടിയാലും സൗഹൃദം പൊലിക്കും. കാൻസറും കാപ്രികോണും ആയിരിക്കും വേർപിരിയാത്ത കൂട്ടുകാർ.
ലിയോ (ജൂലൈ 24– ഓഗസ്റ്റ് 23)
‘തങ്ക കുട്ടീ, സിങ്ക കുട്ടീ...’ എന്നൊക്കെ സോപ്പിട്ടോളൂ ഈ സിംഹീസിനെ. അല്ലെങ്കിൽ ഒരു കാര്യം സാധിച്ചെടുക്കാ ൻ പാടുപെടും. ചെറിയ വാശികൾ സമ്മതിച്ചു കൊടുക്കാൻ തയാറായാൽ ‘ചങ്ക് ഫ്രണ്ട്സാകാൻ’ ഇവർ റെഡി. പിന്നെ, ദേ... ലവൻ നിങ്ങളെ തോണ്ടിയാലും, ലവനെ പോയി നിങ്ങളു തോണ്ടിയാലും എന്റെ ഫ്രണ്ടിന്റെ മേലിൽ ഒരുതരി മണ്ണുവീഴാൻ സമ്മതിക്കൂല പറഞ്ഞ് ഈ ബ്രോസ് മുന്നി ചാടൂല്ലേ. പ്രൊട്ടക്ടീവ് ഫ്രണ്ടാകാൻ ഇവർ കഴിഞ്ഞേ ഉള്ളൂ ആരും. ഇടഞ്ഞാൽ ഇവർ ശരിക്കും സിംഹസ്വഭാവം കാണിക്കും. കാട്ടിലൊരു സിം ഹം മതി എന്നുള്ളതു കൊണ്ടാകാം രണ്ട് ലിയോ തമ്മിൽ ക ണ്ടുമുട്ടിയാൽ ‘സംഘട്ടനം’ എന്ന ടൈറ്റിൽ തെളിയാം.
വിർഗോ (ഓഗസ്റ്റ് 24–സെപ്റ്റംബർ 23)
കഴിഞ്ഞ പത്തു വർഷമായി പുതിയ ഒരാളും എന്റെ സുഹൃത്തായിട്ടില്ല. എനിക്കിവരെ മതി. ഹോ.. എന്തൊരു ഡയലോഗ്. പക്ഷേ, സംഗതി സത്യമാണ്.സൗഹൃദത്തിലെ മാലാഖമാരാണ് വിർഗോ രാശിക്കാർ. ഒരുപാട് ചിന്തിച്ച് എടുക്കേണ്ട തീരുമാനങ്ങൾ ദേ, ഇവരെ എൽപിച്ചാ മതി. ഒരു പൂ കൊടുത്താൽ ഒരു പൂക്കാലം തിരികെ തരുന്ന സ്വഭാവമാണ് ഇവരുടേത്. വാക്കുകൊണ്ട് ആരുടേയും ഹൃദയം കീഴടക്കാനും എന്തും സാധിച്ചെടുക്കാനും ഇവർക്ക് കഴിയും. പക്ഷേ, സൗഹൃദം, അത് ലിമിറ്റഡ് എഡിഷനാണു ഭായ്.നോക്കിം കണ്ടും മിണ്ടിയില്ലേൽ, എത്ര കൊലക്കൊമ്പനാണേലും സ്ഥലം കാലിയാക്കാൻ ഇവർക്ക് ഒരു മടിയും കാണൂല്ല.
ഏരീസ്, ജമിനി എന്നിവരൊഴികെ ഏതു രാശിക്കാരുമായും നല്ല ചങ്ങാത്തം ഉണ്ടാക്കി എടുക്കാൻ ഇവർക്ക് കഴിയും. പീസസ് ആയിരിക്കും ഇവരുടെ ആത്മമിത്രങ്ങൾ.
ലിബ്ര (സെപ്റ്റംബർ 24– ഒക്ടോബർ 23)
കൂട്ടത്തിലെ മധുരഭാഷകർ. ‘പതപ്പീരല്ലേ’ എന്ന് ചിലപ്പോൾ ഡൗട്ട് തോന്നാം. എല്ലാവരേയും പ്രശംസിച്ച് ‘പുളകിതരാക്കി’ നിറുത്താൻ ശ്രമിക്കുന്നവർ. എന്നാലും, ഹെന്റമ്മോ...കലിപ്പ് വന്നാ പിന്നെ, ആരാ, എന്താ, എങ്ങനെയാന്നൊന്നും ഒരു ബോധോം കാണൂല്ല. ആദർശ ശുദ്ധിയാണ് ഇവരുടെ മുഖമുദ്ര. നാട്ടുകാരോട് മൊത്തം കത്തിവെക്കുമെങ്കിലും ആലോചിച്ചും കണ്ടും മാത്രമേ ഇവർ കൂട്ട് കൂടാറുള്ളൂ. കൂട്ടായാൽ ഒടുക്കത്തെ ആത്മാർഥതയും ഈ ടീംസിന്റെ പ്രത്യേകതയാണ്. തിരിച്ചും മറിച്ചും ആലോചിച്ച് ഉപദേശം കൊടുക്കുന്ന ഈ പാർട്ടീസിന് ഏകാന്തത അലർജിയാണ്. ആരോടും തല്ലിപിരിയാൻ ഇവർക്ക് താൽപര്യം കാണില്ല. ജമിനി, അക്വേറിയസ്, ലിബ്ര എന്നിവരാകും ഇവർക്ക് പ്രിയപ്പെട്ട കൂട്ടുകാർ.
സ്കോർപിയോ (ഒക്ടോബർ 24 – നവംബർ 22)
ശക്തിമാൻ, ബുദ്ധിമാൻ, കെയറിങ്മാൻ അങ്ങനെ ‘മൂന്നുമാൻ’ മാരുടെ ഹൈബ്രിഡാണ് സ്കോർപിയോ മാൻ. മറ്റുള്ളവരുടെ മനസ്സിലേക്ക് ചൂഴ്ന്നിറങ്ങി അളിയാ നീയറിയാത്ത ഒരു രഹസ്യോം എനിക്കില്ലടാ...എന്നു പറയിപ്പിച്ചാലേ ഈ പഹയന്മാർക്ക് തൃപ്തിയാവൂ. ഇവരോട് കൂട്ട് കൂടുന്നത് ഒന്നൊന്നര പണിയാണ്. പഹയന്മാരെ വെറുപ്പിച്ചാലോ, തിരിച്ച് എട്ടിന്റെ പണി കിട്ടും. കുറച്ച് വിധേയത്വം കാണിക്കുന്നതാ ബുദ്ധിപരമായ നീക്കം. ആസൂത്രണം, വിശകലനം, ഉപദേശം ഈ മൂന്നുകാര്യങ്ങളിൽ ഇവരെക്കഴിഞ്ഞേ ആരും കാണൂ.
ജമിനി, സാജിറ്റേറിയൻസ്, അക്വേറിയൻസ് എന്നിവരുമായി പണി കൊടുക്കൽ വാങ്ങൽ ബന്ധമുണ്ടാക്കുന്ന ഇവർക്ക് പ റ്റിയ കൂട്ടുകെട്ട് ടോറസ്, ലിബ്ര, പീസസ് എന്നിവരാണ്.
വനിത വായിക്കാം
സാജിറ്റേറിയസ് (നവംബർ 23 – ഡിസംബർ 22)
സാജിറ്റേറിയസ് ഇത്തിരി മുൻശുണ്ഠിയുള്ള നൈസ് പാർട്ടീസാണ്. വെറൈറ്റി പ്ലസ് അഡ്വഞ്ചർ അതാണിവരുടെ മാസ്റ്റ ർ പ്ലാൻ. ഡിപ്ലോമാറ്റിക് ആണെന്നു സ്വയം കരുതുന്നവരാണ് ഈ കൂട്ടർ. നേരെ വാാ... നേരെ പോ...അതാണ് ഇവർക്കിഷ്ടം. ആരുമായിട്ടും സഹകരിക്കാനും സൗഹൃദത്തിലാകാനും ഇവർക്ക് കഴിയും. സൽസ്വഭാവം വേണ്ടതിലധികം കാണിക്കുമെങ്കിലും എടുത്ത് ചാടി കുഴപ്പത്തിലാകുന്നവരാണ് ഈ മിടുക്കർ. ജമിനി, വിർഗോ, പീസസ് എന്നിവരുമായുള്ള ആഴമേറിയ ബന്ധം ഇവർക്ക് ഗുണകരമാകും. ടോറസ്, കാൻസർ, സ്കോർപിയോ, കാപ്രികോൺ എന്നിവരുമായുള്ള സൗഹൃദം അവസാനിക്കുന്നത് ടോട്ടൽ കൺഫ്യൂഷൻസിൽ ആണത്രേ.
കാപ്രികോൺ (ഡിസംബർ 23 ജനുവരി 20)
’എടീ.. കുഞ്ഞേ.. നീ ഈ ചെയ്യുന്നത് ശരിയല്ല. ഈ പ്രായത്തിലിതൊക്കെ തോന്നും. അതങ്ങ് വിട്ടു കള..’
ഇമ്മാതിരി ‘കൂറ’ മച്യൂരിറ്റി ഡയലോഗ് അടിക്കുന്നവരെ വെല്ലുവിളിക്കുന്ന ആ സുഹൃത്ത്. അതാണ് കാപ്രികോൺ. ആത്മാർഥതയാണ് കാപ്രിക്കോണിന്റെ മുഖമുദ്ര. പക്ഷേ, അത് എല്ലായിടത്തും കാണിക്കുമെന്ന് വിചാരിക്കുകയും വേണ്ട. ഇത്രേം ആത്മാർത്ഥത കാണിക്കുന്നോണ്ട് മറ്റുള്ളവരുടെ ആത്മാർഥതയും ക്ഷമയും ഇടയ്ക്കിടെ ടെസ്റ്റ് ചെയ്താലെ ഇവർക്ക് തൃപ്തിയാകൂ. വഞ്ചന ഇക്കൂട്ടരെ കൊണ്ട് ‘കണ്ണു ചുവക്ക്ണ് പല്ലു കടിക്ക്ണ്’ പാടിപ്പിക്കുക തന്നെ ചെയ്യും. പ്രായോഗികതയുടെ ഉസ്താദുമാരാണ് ഇവർ.
രണ്ട് കാപ്രീസ് സുഹൃത്തുക്കളായാൽ സയാമീസ് ട്വിൻസിനെ കടത്തി വെട്ടുന്ന ഒരുമ ആയിരിക്കും. ഏരീസ്, ജമിനി, സാജിറ്റേറിയൻസ്.. കണ്ടാലോ പിന്നെ, നോ അടി, ജസ്റ്റ് വെടി, ഡിഷ്യും.. ഡിഷ്യും... ക്ലൈമാക്സ് ... പൊഹ!!..
അക്വേറിയസ് (ജനുവരി 21– ഫെബ്രുവരി 19)
വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട്.. തോന്നുന്നത് വിളിച്ച് പറയാനുള്ള ആ ഗട്സ്.. അത് അക്വേറിയൻസിനേ കാണൂ. കൂട്ടൊക്കെ കൂട്ട്.. ബട്ട് ബഡ്ഡീസിന്റെ ആത്മാഭിമാനം വ്രണപ്പെട്ടാൽ ഗെറ്റ് ഔട്ട് അല്ലാതെ വേറൊന്നും പറയൂല്ല. ഫ്രഷ് ഐഡിയാസ് മാത്രമാണ് ഈ ഒറ്റക്കൊമ്പന്മാരെ ഇംപ്രസ്ഡ് ആക്കാനുള്ള ഏക വഴി. ഒരുപാട് സുഹൃത്തുക്കളും സ്വാതന്ത്ര്യവും ഇവരുടെ കൂടെപ്പിറപ്പാണ്. എന്നാലും ഒരു കാര്യം ഏറ്റെടുത്താൽ തല പോയാലും അവരത് ചെയ്തിരിക്കും. ഒരുമ്പെട്ടിറങ്ങിയാൽ ഈ ‘മുരുകന്മാർ’ പുലിയെ പിടിച്ചെ മടങ്ങി വരൂ.
കാൻസറും സ്കോർപിയോയും ഒഴിച്ച് ആരും കൂടിക്കോ എന്നാണ് ഇവരുടെ ഭാവം. എന്നാലും ലിയോയും ജമിനിയും ഇവരുടെ മനം കവരും.
പീസസ് (ഫെബ്രുവരി 20– മാർച്ച് 21)
ടൈറ്റാനിക്കിലെ ജാക്കില്ലേ... ലവൻ മിക്കവാറും പീസസ് ആയിരിക്കും. എന്താന്നറിയ്യോ. ആ ചങ്കീന്നുള്ള സ്നേഹം, അതു കൊടുക്കാൻ പീസസിനേ കഴിയൂ. ‘ആർക്കെങ്കിലും കഷ്ടപ്പാടുണ്ടോ, എനിക്ക് സഹായിക്കണേ’ എന്ന് കൂവി വിളിച്ചാണ് ഇവരുടെ നടപ്പ് തന്നെ.
കണ്ണടച്ച് വിശ്വസിച്ചോളിൻ തല പോയാലും ഈ ചങ്ങാതി ചതിക്കൂല്ല. പിണങ്ങൂല്ല. ലൈഫ് എന്നു പറേണത് ഇവർക്ക് സ്വപ്നസാക്ഷാത്കാരത്തിന്റേതാണ്. സ്വപ്നങ്ങളുടെ ഒരു മാലയാണ് ഇവർക്ക് ലൈഫ്. ജമിനി, വിർഗോ, സാജിറ്റേറിയസ് എന്നിവരുമായുള്ള സൗഹൃദം ഇവർക്ക് ലോങ്‌ലൈഫിൽ ക്ലച്ച് പിടിക്കും.

Comments
Post a Comment