ഓരോ നക്ഷത്രത്തിനും ഒരു ദിവസം ശരാശരി ആറുപതു നാഴിക (24 മണിക്കൂര്‍) ആണ്. പൂർവ്വികമായി കണക്കാക്കി പോരുന്നത്. ഗണിച്ചു കിട്ടുന്ന കൃത്യതയനുസരിച്ച് ചില ദിവസങ്ങളിൽ അല്പം ചില്ലറ വ്യത്യാസവും ഈ 60 നാഴികയിൽ വരാവുന്നതാണ്.
പാദം–കാൽ
അങ്ങനെ മൊത്തം 60 നാഴികയെ നാലായി വിഭജിച്ചിരിക്കുന്നു. ഇതിൽ ഒരു ഭാഗത്തെ പാദം അഥവാ കാൽ എന്ന് വിശേ ഷിപ്പിക്കുന്നു. അതായത് ഒരു പാദത്തിന് 15 നാഴിക (6മണിക്കൂർ) ഉണ്ടാകും. ഒരു നക്ഷത്രം ആരംഭിച്ച് ആദ്യത്തെ 15 നാഴിക (6 മണിക്കൂർ)യ്ക്ക് അകം ഒരു കുഞ്ഞ് ജനിച്ചാൽ ആദ്യ പാദത്തിലും രണ്ടാം ഭാഗത്തിലാണെങ്കിൽ രണ്ടാം പാദത്തിലും മൂന്നാം ഭാഗത്തിലാണെങ്കിൽ മൂന്നാം പാദവും നാലാം ഭാഗത്തി ലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ നാലാം പാദത്തിൽ അഥവാ അന്ത്യപാദത്തിലുമായിരിക്കും. കുഞ്ഞിന്റെ ജനനം.
27 നക്ഷത്രങ്ങളിൽ 6 നക്ഷത്രത്തിന് ഗണ്ഡാന്തദോഷം ഉണ്ട്. അതായത് അശ്വതി, മകം, മൂലം നക്ഷത്രത്തിന്റെ ആദ്യ പാദത്തിൽ ആദ്യത്തെ 6 മണിക്കൂറിനകം ജനിച്ചാലും, ആയി ല്യം, കേട്ട, രേവതിയുടെ അന്ത്യപാദത്തിൽ (അവസാനത്തെ ആറുമണിക്കൂർ) ജനിച്ചാലും ജനനത്തിൽ ഗണ്ഡാന്ത ദോഷമുണ്ട്.
രാശികൾ
360 ഡിഗ്രി വലയം, എല്ലാവർക്കും അറിവുള്ളതാണല്ലോ. ജ്യോതിഷത്തിന്റെ അടിസ്ഥാനം ഇതു തന്നെ. ജാനുവരിയിൽ നിന്നും മറ്റു രാശികൾ സഞ്ചരിച്ച് സൂര്യൻ വീണ്ടും ജാനുവരി യിൽ എത്തുമ്പോൾ 360 ഡിഗ്രി പൂർണ്ണമാകും. ജനുവരി, ചിങ്ങം, ആവണിയും, വിഷു, മകര സംക്രമണം ഇതെല്ലാം പുതു വർഷമായും വിശേഷമായും വരുന്നത് സഞ്ചാരം ഒരു വട്ടം പൂർത്തിയായി വീണ്ടും അവിടെ എത്തുമ്പോഴാണ്.
ഈ വൃത്തം തന്നെയാണ് ഗ്രഹനില. എന്നാൽ പലപ്പോഴും ഗ്രഹനില പന്ത്രണ്ട് കോളങ്ങളുള്ള മദ്ധ്യം ശൂന്യമായ ഒരു ചതുരമായിട്ടാണ് കാണപ്പെടുന്നത്. ഈ പന്ത്രണ്ട് കോളങ്ങളും കൂടി മേൽ സൂചിപ്പിച്ച 360 ഡിഗ്രിയാണ് സൂക്ഷിക്കുന്നത്. ഈ 360 നെ 12 ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. ഇതിനെ ജ്യോതി ഷത്തിൽ രാശി എന്നാണ് പറയുന്നത്. മേടം, ഇടവം, മിഥുനം കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെ 12 ആണ് രാശികൾ. നമ്മുടെ ജന്മ നക്ഷത്രം ഇതിൽ ഏത് രാശിയിലെത്തിയപ്പോഴാണോ നാം ജനിച്ചത്. നക്ഷത്രം സ്ഥിതി ചെയ്യുന്ന–ചന്ദ്രൻ സ്ഥിതി ചെയ്യു ന്ന ആ രാശിയാണ് നമ്മുടെ ജന്മരാശി– അഥവാ കൂറ്. ഉദാഹ രണത്തിന് അശ്വതിയുടെ ജന്മരാശി മേടം. രേവതിയുടേത് മീനം.
Comments
Post a Comment